ഇന്റര്‍നെറ്റില്‍ അശ്ലീലം: യുവാവ് അറസ്റില്‍
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഒരു ബഹുരാഷ്ട്ര സോഫ്റ്റ്വേര്‍ കമ്പനിയിലെ സ്ത്രീജീവനക്കാരെ കുറിച്ച് ഇന്റര്‍നെറ്റില്‍ അശ്ലീലം കലര്‍ന്ന വിവരണം നല്‍കിയതിന് പേട്ട സ്വദേശിയായ സുനീഷ് സുഗതനെ (30) പൊലീസ് അറസ്റ് ചെയ്തു.
കമ്പനിയിലെ മുന്‍ജീവനക്കാരനാണ് സുനീഷ് സുഗതന്‍. കമ്പനിയിലെ ചില സ്ത്രീജീവനക്കാരെ അശ്ലീലപരമായി ചിത്രീകരിച്ചിരിച്ചിരിക്കുന്ന വെബ് സൈറ്റില്‍ അവരുടെ ടെലഫോണ്‍ നമ്പരും മേല്‍വിലാസവും നല്‍കിയിട്ടുണ്ട്. അംഗങ്ങള്‍ക്ക് മാത്രം സന്ദര്‍ശിക്കാവുന്ന വെബ് സൈറ്റാണ് ഇത്.
പേട്ട പൊലീസ് സ്റേഷന് കീഴില്‍ വരുന്ന സുനീഷ് സുഗതന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയ പൊലീസ് അയാളുടെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ പരിശോധനക്കായി പിടിച്ചെടുത്തു.
വിവരസാങ്കേതികവിദ്യാ നിയമം 67-ാം വിഭാഗമനുസരിച്ചാണ് സുനീഷ് സുഗതനെ പൊലീസ് അറസ്റ് ചെയ്തത്. ഇതുപ്രകാരം കുറ്റം ചെയ്യുന്നയാള്‍ക്ക് അഞ്ച് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വരെ ശിക്ഷ ലഭിക്കാം. ജില്ലാ കോടതിയില്‍ നിന്നും സുനീഷ് സുഗതന്‍ മുന്‍കൂര്‍ജാമ്യം നേടിയിട്ടുണ്ട്.












Click it and Unblock the Notifications