ജപ്പാന്‍ കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു
ചേര്‍ത്തല: ജപ്പാന്‍ സഹായത്തോടെ നടപ്പാക്കുന്ന കുടിവെള്ളപദ്ധതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്തു. ആന്റണിയുടെ സ്വന്തം മണ്ഡലമായ ചേര്‍ത്തലയിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ പദ്ധതി വഴി അഞ്ച് ജില്ലകളിലെ 45 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിയ്ക്കും.
1787.45 കോടി രൂപയുടേതാണ് ഈ പദ്ധതി. ഈ പദ്ധതിയ്ക്ക് ജപ്പാനിലെ അന്താരാഷ്ട്രസഹകരണ ബാങ്ക് 1519.38 കോടി രൂപ ധനസഹായം നല്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ചേര്‍ത്തല, കോഴിക്കോട്, കണ്ണൂര്‍ എന്നീ അഞ്ചുജില്ലകളിലേക്ക് കുടിവെള്ളം നല്കുന്നതാണ് ഈ പദ്ധതി.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സമിതി പദ്ധതി അതിവേഗം നടപ്പിലാക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ആലോചിയ്ക്കുന്നത്.
ജപ്പാന്‍ കുടിവെള്ളപദ്ധതി കേരളത്തില്‍ ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. നേരത്തെ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴാണ് പദ്ധതി കൊണ്ടുവരാന്‍ ശ്രമിച്ചത്. എന്നാല്‍ ടെണ്ടര്‍ വിളിച്ചതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്ന് പ്രതിപക്ഷമായിരുന്ന യുഡിഎഫ് പദ്ധതിയ്ക്കെതിരെ സമരം നടത്തി. ഇതേ തുടര്‍ന്ന് ഇടതുമുന്നണി സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിയ്ക്കുകയും ചെയ്തു. അതേ പദ്ധതിയാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.












Click it and Unblock the Notifications