Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം തുടങ്ങി

തിരുവനന്തപുരം: വിവിധ രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് എല്‍ ഡി എഫ് സംസ്ഥാന സമിതി യോഗം എ കെ ജി സെന്ററില്‍ ആഗസ്ത് 18 തിങ്കളാഴ്ച തുടങ്ങി.

സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധിയും ഈ പ്രശ്നവുമായി ബന്ധപ്പെട്ട് നടന്ന വിദ്യാര്‍ഥി സമരവും യോഗത്തില്‍ ചര്‍ച്ചാ വിഷയമാവും.

പ്ലാച്ചിമട പ്രശ്നമായിരിക്കും യോഗം ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം. പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തെ കുറിച്ച് എല്‍ ഡി എഫിന്റ നയം സംബന്ധിച്ച തീരുമാനം യോഗത്തിലുണ്ടാവും.

വാഗമണ്‍ പ്രശ്നവും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. വാഗമണിലെ നിര്‍മാണ പ്രവര്‍ത്തനത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തെ സി പി എം പിന്തുണക്കുന്നുണ്ട്. അതേ സമയം നിര്‍മാണ പ്രവര്‍ത്തനത്തെ അനുകൂലിച്ച് സി പി ഐ നേതാവ് സി. എ. കുര്യന്‍ പ്രസ്താവനയിറക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+