മണ്‍സൂണ്‍ ടൂറിസത്തിനായി കെട്ടുവള്ളം
കൊച്ചി: വിനോദസഞ്ചാരികള്‍ക്ക് മഴ ആസ്വദിയ്ക്കാന്‍ വേണ്ടി കൊച്ചിക്കായലില്‍ ഒരു കെട്ടുവള്ളം എത്തി. ഇക്കോ ടൂര്‍സ് ആന്റ് ക്രൂയിസാണ് മുദ്ര എന്ന പേരുള്ള ഈ കെട്ടുവള്ളം നീറ്റിലിറക്കിയത്.
ഇതിനകം ഈ കെട്ടുവള്ളം സഞ്ചാരികളുടെ ഹൃദയത്തില്‍ ഇടം നേടിക്കഴിഞ്ഞു. ഈ വള്ളത്തിന് ബുക്കിംഗ് ഏറുകയാണ്. പരമ്പരാഗത കെട്ടുവള്ളങ്ങളുടെ മാതൃകയിലുള്ളതാണ് മുദ്ര എന്ന ഈ കെട്ടുവള്ളം. ഇതിലെ മഴയുത്സവം വിനോദസഞ്ചാരികള്‍ക്ക് പുതിയ അനുഭവം സമ്മാനിയ്ക്കുന്നു.
കേരളത്തിലെ മണ്‍സൂണിന്റെ സൗന്ദര്യം വിദേശിയ്ക്കും സ്വദേശിയ്ക്കും ഒരു പോലെ അനുഭവവേദ്യമാക്കുകയാണ് മുദ്രയുടെ ലക്ഷ്യം. 1050 ചതുരശ്ര അടിയില്‍ ഫൈബര്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ വള്ളത്തില്‍ 45 പേര്‍ക്ക് വരെ ഒരു സമയം ഇരിയ്ക്കാം.
മഴയുടെ സംഗീതത്തിനൊപ്പം ലൈവായി ഡീജെ സംഗീതവും ആസ്വദിയ്ക്കാം. കൊച്ചിക്കായലില്‍ ഒന്നു ചുറ്റിക്കറങ്ങാന്‍ ഒരാള്‍ക്ക് 50 രൂപ മാത്രമാണ് ഈടാക്കുന്നത്.












Click it and Unblock the Notifications