കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ കനത്ത തിരക്ക്

  • By Staff
Google Oneindia Malayalam News

ശബരിമല: ശബരിമല ക്ഷേത്രത്തില്‍ ആഗസ്ത് 17 ഞായറാഴ്ച(ചിങ്ങം ഒന്ന്) കനത്ത തിരക്ക് അനുഭവപ്പെട്ടു. ചിങ്ങമാസം ഒന്നാം തീയതിയിലെ പൂജകളോട് അനുബന്ധിച്ച് ശനിയാഴ്ച വൈകീട്ടാണ് ക്ഷേത്രനട തുറന്നത്.

ഞായറാഴ്ച രാവിലെ നട തുറന്നപ്പോള്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയോടെയാണ് തിരക്ക് കുറഞ്ഞത്. ഞായറാഴ്ച ലക്ഷാര്‍ച്ചനയും കളാഭിഷേകവും ഉദയാസ്തമന പൂജയും പുഷ്പാഭിഷേകവും പടിപൂജയും നടന്നു.

ശനിയാഴ്ച വൈകീട്ട് 5.30ന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പെരികമന ശങ്കരനാരായണന്‍ നമ്പൂതിരിയാണ് നട തുറന്നത്.

അഞ്ച് ദിവസം ക്ഷേത്രത്തില്‍ പൂജകളുണ്ടാവും. ലക്ഷാര്‍ച്ചന, ഉദയാസ്തമയ പൂജ, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഈ ദിവസങ്ങളില്‍ നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X