വാഗമണില്‍ ഭൂമികൈയേറ്റം വ്യാപകം
പീരുമേട്: വാഗമണില്‍ കൂടുതല്‍ അനധികൃതമായ കൈയേറ്റങ്ങള്‍ നടക്കുന്നതതായി അറിയുന്നു. വന്‍കിട റിസോര്‍ട്ട് ഉടമകള്‍ മാത്രമല്ല ഇവിടെ ഭൂമി കൈയേറ്റം നടത്തുന്നതെന്നും ചെറുകിട വ്യാപാരികളും ഭൂമി കൈയേറാന്‍ മുന്നില്‍ തന്നെയുണ്ടെന്നുമാണ് സൂചന.
വാഗമണിലെ വന്‍കിടക്കാരുടെ കൈയേറ്റം ചര്‍ച്ചാവിഷയമായതോടെയാണ് ചെറുകിട വ്യാപാരികള്‍ നടത്തുന്ന കൈയേറ്റവും ശ്രദ്ധിക്കപ്പെട്ടത്. വന്‍പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കാവുന്ന വിധമാണ് ഇവിടെ കൈയേറ്റം നടക്കുന്നത്.
ഏലപ്പാറയിലെ ഒരു വ്യവസായി കോലാഹലമേട്ടില്‍ പൈന്‍കാടുകള്‍ ഉള്‍പ്പെടുന്ന ഭൂമിയാണ് കൈയേറിയിരിക്കുന്നത്. ഇവിടുത്തെ പൈന്‍മരങ്ങള്‍ വെട്ടിത്തെളിച്ച് ഏലവും തേയിലയും കൃഷി ചെയ്തിരിക്കുന്നു.
കൈയേറ്റങ്ങള്‍ക്ക് ഇയാള്‍ അനധികൃതമായി പട്ടയവും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ കൈയേറിയ ഭൂമിയില്‍ കൃഷി ചെയ്യുകയാണ് ഇയാള്‍.
ജീവിക്കാന്‍ വേറെ വഴിയില്ലാതെ ഭൂമി കൈയേറി താമസിക്കുന്ന ആളുകള്‍ക്കെതിരെ നടപടിയെടുക്കുന്ന അധികൃതര്‍ ഇത്തരക്കാര്‍ നടത്തുന്ന കൈയേറ്റത്തിനെതിരെ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications