കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യ ഇറാഖിലേക്ക് സൈന്യത്തെ അയയ്ക്കില്ല

  • By Staff
Google Oneindia Malayalam News

ഡമാസ്കസ്: മലേഷ്യ ഇറാഖിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന് മലേഷ്യയുടെ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പ്രഖ്യാപിച്ചു. ഇറാഖിലെ യുഎസ്-ബ്രിട്ടീഷ് അധിനിവേശത്തെ അദ്ദേഹം വിമര്‍ശിയ്ക്കുകയും ചെയ്തു.

രണ്ട് ദിവസത്തെ സിറിയന്‍ സന്ദര്‍ശനത്തിനെത്തിയ മഹാതിര്‍ വാര്‍ത്താലേഖകരോട് സംസാരിയ്ക്കുകയായിരുന്നു. ഇറാഖിലേക്ക് സമാധാനസേനയെ അയയ്ക്കാന്‍ ഇതുവരെ യുഎസ് മലേഷ്യയോട് ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ഞങ്ങള്‍ ഇക്കാര്യത്തില്‍ യാതൊരു വിധ സഹകരണത്തിനും തയ്യാറല്ല. - അദ്ദേഹം പറഞ്ഞു.

ഇറാഖില്‍ നടക്കുന്ന കാര്യങ്ങളില്‍ ഞങ്ങള്‍ യാതൊരു വിധത്തിലും സംതൃപ്തരല്ല. -അദ്ദേഹം പറഞ്ഞു. ഇറാഖിലെ സദ്ദാം ഭരണത്തെ വീഴ്ത്തിയ യുഎസ് നടപടിയില്‍ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ച നേതാവാണ് മഹാതിര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X