Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിക്കെതിരെ ലണ്ടനില്‍ പ്രകടനം

ലണ്ടന്‍: ഇംഗ്ലണ്ടില്‍ സന്ദര്‍ശനത്തിനെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ അറസ്റ് ആവശ്യപ്പെട്ട് ലണ്ടനില്‍ പ്രതിഷേധ പ്രകടനം നടന്നു.

ഫ്രണ്ട്സ് ഓഫ് ഗുജറാത്ത് വെംബ്ലി കോണ്‍ഫറന്‍സ് സെന്ററില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മോഡി പ്രസിംഗിക്കുന്നതിനിടയിലാണ് ഇരുന്നൂറോളം വരുന്ന ആളുകള്‍ മോഡിയുടെ അറസ്റ് ആവശ്യപ്പെട്ട് ബഹളം വച്ചത്. ഗുജറാത്ത് കലാപത്തിന് കാരണക്കാരനായ മോഡിയെ അറസ്റ് ചെയ്യണമെന്നായിരുന്നു പ്രകടനക്കാരുടെ ആവശ്യം.

സൗത്ത് ഏഷ്യ സോളിഡാരിറ്റി, ആവാസ്, ഇന്ത്യന്‍ മുസ്ലിം കൗണ്‍സില്‍ എന്നീ സംഘടനകളില്‍ പെട്ടവരാണ് ആഗസ്ത് 17 ഞായറാഴ്ച രാത്രി പ്ലക്കാര്‍ഡുകളുമായി മോഡിക്കെതിരെ പ്രകടനം നടത്തിയത്.

മോഡി ഇംഗ്ലണ്ടിലുള്ള സമയത്ത് അദ്ദേഹത്തെ അറസ്റ് ചെയ്യാന്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആവാസ് പ്രവര്‍ത്തകര്‍ അറിയിച്ചു.

അതിനിടെ പ്രസംഗത്തില്‍ ഒരു പുതിയ വിവാദത്തിന് മോഡി തുടക്കമിട്ടു. പാകിസ്ഥാന്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന സിന്ധുനദിയില്‍ ഗുജറാത്തിന് അവകാശമുണ്ടെന്ന് മോഡി പറഞ്ഞു. ഇക്കാര്യം തെളിയിക്കുന്ന 1932 ലെ ഒരു രേഖ തന്റെ കൈവശമുണ്ടെന്നും പാകിസ്ഥാനുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയിയോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+