തീവണ്ടി സര്‍വീസ്: പാക് നിര്‍ദേശം വച്ചു
ഇസ്ലാമബാദ്: ഇന്ത്യക്കും പാകിസ്ഥാനുമിടയിലുള്ള തീവണ്ടി സര്‍വീസ് പുന:സ്ഥാപിക്കുന്നതിന് സപ്തംബറില്‍ ചര്‍ച്ച നടത്താമെന്ന നിര്‍ദേശം പാകിസ്ഥാന്‍ മുന്നോട്ടുവച്ചു.
സപ്തംബര്‍ രണ്ടാം പകുതിയില്‍ സാങ്കേതിക തല ചര്‍ച്ച നടത്തുന്നതിന് പാകിസ്ഥാന് താത്പര്യമുണ്ടെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മസൂദ്ഖാന്‍ പറഞ്ഞു.
ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും ശ്രമിച്ചുവരികയാണ്. ജൂലൈ 11ന് ലാഹോര്‍-ദില്ലി ബസ് സര്‍വീസ് പുന:സ്ഥാപിച്ചുവരുന്നു. വ്യോമഗതാഗതം പുന:സ്ഥാപിക്കുന്നതിന് ചര്‍ച്ച നടത്താനൊരുങ്ങുകയാണ് ഇരുരാജ്യങ്ങളും.












Click it and Unblock the Notifications