യുഎസ് സേന പത്രപ്രവര്‍ത്തകനെ കൊന്നു
ബാഗ്ദാദ്: വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ക്യാമറാമാന്‍ മാസെന്‍ ഡാന വെടിയേറ്റ് മരിച്ചു. യുഎസ് പട്ടാളക്കാരാണ് മാസെന്‍ ഡാനയെ വെടിവച്ച് കൊന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പടിഞ്ഞാറന്‍ ബാഗ്ദാദിലെ ഗ്രെയ്ബ് ജയിലിന് പുറത്ത് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു 43 കാരനായ മാസെന്‍ ഡാന. അദ്ദേഹത്തിന്റെ ക്യാമറയില്‍ പകര്‍ത്തിയ അവസാന ദൃശ്യം ഒരു യുഎസ് ടാങ്ക് തന്റെ നേരെ പാഞ്ഞുവരുന്നതിന്റെയാണ്. ടാങ്കില്‍ നിന്ന് തുരുതുരാ വെടിയുതിര്‍ന്നുവെന്ന് മാസെന്‍ ഡാനയുടെ ക്യാമറ തറയില്‍ വീഴുകയും ചെയ്തു.
മാസെന്‍ ഡാനയുടെ ക്യാമറ കണ്ടപ്പോള്‍ തങ്ങളുടെ നേര്‍ക്ക് ആരോ ഗ്രനേഡ് ചൂണ്ടുന്നതായാണ് യുഎസ് സൈനികര്‍ക്ക് തോന്നിയത്. വെടിയുതിര്‍ത്ത ശേഷം അടുത്തെത്തിയപ്പോഴാണ് അത് റോയിട്ടേഴ്സിന്റെ ക്യാമറാമാനാണെന്ന് യുഎസ് സൈനികര്‍ തിരിച്ചറിയുന്നത്.












Click it and Unblock the Notifications