പുകയിലയില്ലാത്ത ബീഡിയുമായി ഡാല്‍മിയ
ബാംഗ്ലൂര്‍: ഡാല്‍മിയ ഗ്രൂപ്പിന്റെ ഡാല്‍മിയ കണ്‍സ്യൂമര്‍ കേര്‍ പുകയിലയില്ലാത്ത ബീഡി വിപണിയിലിറക്കുന്നു.
വരദാന്‍ എന്ന പേരിലുള്ള ബീഡി 2003 അവസാനത്തോടെ രാജ്യത്തെ 150 നഗരങ്ങളില്‍ ലഭ്യമാവുമെന്ന് ഡി സി സി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കാര്‍തിക് റൈന പറഞ്ഞു.
ഇന്ത്യന്‍ ചെടികളില്‍ നിന്നും വികസിപ്പിച്ചെടുത്തിട്ടുള്ളതാണ് പുകയിലക്ക് പകരം വലിയ്ക്കാവുന്ന ഈ വരദാന്‍. പുകവലി ഉപേക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിക്കാത്ത ആളുകള്‍ക്ക് വരദാന്‍ ഉപയോഗിക്കാം. പുകവലിയില്‍ നിന്ന് കിട്ടുന്ന ലഹരി വരദാന്‍ ബീഡി ലഭിച്ചാലും കിട്ടും. എന്നാല്‍ പുകയില മൂലമുണ്ടാവുന്ന ദോഷങ്ങളൊന്നും ഈ ബീഡി ഉപയോഗിച്ചാലുണ്ടാവില്ല- കാര്‍തിക് റൈന പറഞ്ഞു.












Click it and Unblock the Notifications