ഫോര്‍ച്യുന്‍10,000 ടെര്‍മിനലുകള്‍ സ്ഥാപിക്കും
കൊച്ചി: ഈ വര്‍ഷം അവസാനത്തോടെ ഫോര്‍ച്യുന്‍ ഓണ്‍ലൈന്‍ ലോട്ടറി രാജ്യത്ത് 10,000 ടെര്‍മിനലുകള്‍ സ്ഥാപിക്കുമെന്ന് ഫോര്‍ച്യുന്‍ വില്പന- വിതരണ വിഭാഗം തലവന്‍ അരുണ്‍ ബത്ര പറഞ്ഞു.
കേരളത്തില്‍ ഇപ്പോള്‍ ഫോര്‍ച്യുനിന് 475 ടെര്‍മിനലുകളാണുള്ളത്. ഇത് ഈ വര്‍ഷം അവസാനത്തോടെ ആയിരമായി ഉയര്‍ത്തും.
കേരളത്തിന് പുറമെ മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലുമാണ് ഫോര്‍ച്യൂനിന് ടെര്‍മിനലുകളുള്ളത്. തമിഴ്നാട്ടിലും ടെര്‍മിനലുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അരുണ്‍ ബത്ര പറഞ്ഞു.
കൂടുതല്‍ കമ്പനികള്‍ ഓണ്‍ലൈന്‍ ലോട്ടറി രംഗത്തു കടന്നുവരുന്നതോടെ കൂടുതല്‍ പുതിയ ഗെയിമുകള്‍ ഫോര്‍ച്യുന്‍ ആരംഭിക്കും.












Click it and Unblock the Notifications