പഴയ കാറുകള്‍ വില്‍ക്കാന്‍ മാരുതി ഔട്ട്ലെറ്റ്
തിരുവനന്തപുരം: പഴയ കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന രണ്ട് ട്രൂ വാല്യു ഔട്ട്ലെറ്റുകള്‍ മാരുതി തിരുവനന്തപുരത്ത് തുടങ്ങി.
പോപ്പുലര്‍ വെഹിക്കിള്‍ക്ക്സ് ആന്റ് സര്‍വീസസുമായും ഇന്റസ് മോട്ടോര്‍സുമായും സഹകരിച്ചാണ് മാരുതി ട്രൂ വാല്യു ഔട്ട്ലെറ്റുകള്‍ തുടങ്ങിയത്.
ഈ ഔട്ട്ലെറ്റുകളില്‍ മാരുതിയുടെ ഏത് കാറും വാങ്ങിക്കും. എത്ര വര്‍ഷം പഴക്കമുള്ള കാറുകളും ഇവിടെ വില്‍ക്കാം. അതേ സമയം ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും ഒരു ലക്ഷം കിലോമീറ്ററില്‍ താഴെ മാത്രം ഓടിയിട്ടുള്ള കാറുകളും മാത്രമേ ഇവിടെ നിന്ന് വില്‍ക്കുകയുള്ളൂ.
വാങ്ങിയ കാറുകള്‍ റീകണ്ടിഷന്‍ ചെയ്യുകയും പ്രധാനഭാഗങ്ങള്‍ പരിശോധിക്കുകയും ചെയ്തതിന് ശേഷം മാത്രമേ വില്‍ക്കുകയുള്ളൂ.
മാരുതി ഔട്ട്ലെറ്റുകളിലൂടെ സെക്കനന്റ് കാറുകള്‍ വാങ്ങുമ്പോള്‍ മുടക്കിയ പണത്തിന് ചേര്‍ന്ന വാഹനം തന്നെ ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്ന് മാരുതി ജനറല്‍ മാനേജര്‍ (ന്യൂ ബിസിനസ്) ജി. സി. ദ്വിവേദി പറഞ്ഞു.
ഇന്ത്യയിലെ പല നഗരങ്ങളിലും മാരുതി തുടങ്ങിയ ഈ ട്രൂ വാല്യൂ കടകളില്‍ ഉപഭോക്താക്കളുടെ വന്‍ തിരക്കായിരുന്നു. ഇതാണ് കേരളത്തിലും ഇതേ പരീക്ഷണം നടത്താന്‍ മാരുതി തയ്യാറായത്.












Click it and Unblock the Notifications