നാഷണല്‍ കോണ്‍ഫറന്‍സ് വോട്ടിംഗിനില്ല
ദില്ലി: പ്രതിപക്ഷം ലോക്സഭയില്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലും വോട്ടെടുപ്പിലും നാഷണല്‍ കോണ്‍ഫറന്‍സ് പങ്കെടുക്കില്ല.
ആഗസ്ത് 18 തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് സോണിയാഗാന്ധി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി ചൊവാഴ്ചയാണ് വോട്ടിനിടുന്നത്.
തിങ്കളാഴ്ച അവിശ്വാസ പ്രമേയ അവതരണത്തിന് ശേഷം നടന്ന ചര്‍ച്ച ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്ന തിരഞ്ഞെടുപ്പ് സ്റണ്ടിന്റെ പ്രതീതിയ മാത്രമാണ് സൃഷ്ടിച്ചതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ചൂണ്ടിക്കാട്ടി.
ചൊവാഴ്ച രാവിലെ നടന്ന നാഷണല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗത്തിലാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പാര്‍ട്ടി പ്രസിഡന്റ് ഒമര്‍ അബ്ദുള്ള യോഗത്തില്‍ അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications