എറണാകുളത്ത് ഉപതിരഞ്ഞെടുപ്പ് സപ്തം. 26ന്
ദില്ലി: എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സപ്തംബര്‍ 26ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ജോര്‍ജ് ഈഡന്റെ നിര്യാണത്തെ തുടര്‍ന്നാണ് എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഒഴിവുവന്നത്.
എറണാകുളം ലോക്സഭാ മണ്ഡലത്തിന് പുറമെ മഹാരാഷ്ട്രയിലെ സോലാപൂര്‍ ലോക്സഭാ സീറ്റിലും അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ സീറ്റുകളിലേക്കും സപ്തംബര്‍ 26ന് ഉപതിരഞ്ഞെടുപ്പ് നടക്കും.
ആന്ധ്രാപ്രദേശിലെ കര്‍വന്‍, കര്‍ണാടകത്തിലെ വെമഗല്‍, ഹുങ്കുഡ്, മേഘാലയത്തിലെ ലഹന്‍, ഒറീസയിലെ ബിര്‍മഹരജ്പുര്‍, പശ്ചിമബംഗാളിലെ ഉത്തര്‍പര എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം സപ്തംബര്‍ ഒന്നിന് പുറപ്പെടുവിക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി സപ്തംബര്‍ എട്ടാണ്. സപ്തംബര്‍ 11 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.












Click it and Unblock the Notifications