കൊക്ക കോളക്ക് വേണ്ടി തൊഴിലാളികള്‍
പാലക്കാട്: കൊക്ക കോളക്കെതിരായ പ്രചാരണം രാഷ്ട്രീയപാര്‍ട്ടികളും മറ്റ് സംഘടനകളും നിര്‍ത്തണമെന്ന് കൊക്ക കോള തൊഴിലാളി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
കൊക്ക കോളക്കെതിരായ പ്രചാരണം 500 കുടുംബങ്ങളുടെ ജീവിതമാര്‍ഗത്തെയാണ് ബാധിക്കുന്നതെന്ന് സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്ലാച്ചിമടയില്‍ കമ്പനി മലിനീകരണ പ്രശ്നമുണ്ടാക്കുന്നില്ല. ആരോപിക്കപ്പെട്ടതു പോലെ കൊക്ക കോള ഫാക്ടറിയില്‍ നിന്ന് കര്‍ഷകര്‍ക്ക് നല്കിയ മാലിന്യം അപകടമുണ്ടാക്കുന്നതല്ല. കഴിഞ്ഞ മൂന്ന് കൊല്ലമായി മാലിന്യങ്ങള്‍ കൈകാര്യം ചെയ്തുവരുന്ന തൊഴിലാളികള്‍ക്ക് ത്വക്രോഗമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല.
കമ്പനിക്കടുത്ത് താമസിക്കുന്ന പതിനഞ്ച് കുടുംബങ്ങള്‍ മാത്രമാണ് ഫാക്ടറിക്കെതിരെ സമരം ചെയ്യുന്നത്. ഇപ്പോള്‍ അത് പുറത്തുള്ള സംഘടനകള്‍ ഏറ്റെടുത്തിരിക്കുന്നു. കൊക്ക കോള ഫാക്ടറി അമിതമായി വെള്ളമൂറ്റുന്നുവെന്ന ആരോപണം ശരിയല്ല. മലിനീകരണ നിയന്ത്രണത്തിനും ഫാക്ടറിയില്‍ ഫലപ്രദമായ സംവിധാനമുണ്ട്.
ബി ബി സി റിപ്പോര്‍ട്ടര്‍ മാലിന്യം ശേഖരിച്ചത് ഫാക്ടറി വളപ്പില്‍ നിന്നല്ല, പുറത്തുനിന്നാണ്. വളമെന്ന നിലയിലല്ല മണ്ണ് വൃത്തിയാക്കുന്ന വസ്തുവെന്ന നിലയിലാണ് മാലിന്യം കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്- സമിതി നേതാക്കള്‍ പറഞ്ഞു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications