കൊക്ക കോള ഫാക്ടറി പൂട്ടണം: എല്‍ഡിഎഫ്
തിരുവനന്തപുരം: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറി പൂട്ടണമെന്ന് എല്‍ ഡി എഫ് സംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കൊക്ക കോളയില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഫാക്ടറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊക്ക കോളക്ക് വേണ്ടി വാദിക്കുന്നവര്‍ കോടീശ്വരന്മാരായ കൊക്ക കോള കമ്പനികളുടെ ദാസന്മാരാണ്. ബി ബി സിയും ദില്ലിയിലെ ലബോട്ടറിയും പുറത്തുവിട്ട തെളിവുകള്‍ കൊക്ക കോള അപകടകാരിയാണെന്ന് വ്യക്തമാക്കുന്നതാണ്.
ഫാക്ടറിക്കെതിരെ എല്‍ ഡി എഫ് പാലക്കാട് ജില്ലാ സമിതി പ്രക്ഷോഭം നടത്തും. പിന്നീട് സമരം സംസ്ഥാനവ്യാപകമാക്കും- അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications