മാറാട്: ഹിന്ദു സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക്
കോഴിക്കോട്: മാറാട് പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രി എ.കെ. ആന്റണി ഹിന്ദുസംഘടനകളുമായി ഓഗസ്റ് 22ന് ചര്‍ച്ച നടത്തും.
ഒരുമാസത്തിനകത്ത് മാറാട് മുസ്ലിംങ്ങളെ പുനരധിവസിപ്പിയ്ക്കാമെന്ന് ആന്റണി മുസ്ലിം ലീഗുമായുള്ള ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നതായാണ് അറിയുന്നത്. ഇത് നടപ്പാക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി. ഇത്തരത്തിലുള്ള ഒരു ഉറപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായ സാഹചര്യത്തിലാണ് ഒരു മാസത്തിനകം മാറാട് പുനരധിവാസം നടത്തുമെന്ന നിയമസഭാ ഉപസമിതി ചെയര്‍മാന്‍ എം.കെ. മുനീര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചതെന്നും കരുതുന്നു.
മാറാട്ട് നിന്ന് ഒഴിഞ്ഞ് പോയ മുസ്ലിംങ്ങളെ അവിടെ പുനരധിവസിപ്പിയ്ക്കാനുള്ള എല്ലാ നടപടികളം പുരോഗമിയ്ക്കുന്നെന്നാണ് കളക്ടര്‍ ടി. ഒ. സൂരജും പറയുന്നത്.












Click it and Unblock the Notifications