ത്രിതല ഫീസ് സമ്പ്രദായം പരിഗണിക്കുന്നു
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ ത്രിതല ഫീസ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി ആഗസ്ത് 18 തിങ്കളാഴ്ച ചര്‍ച്ച ചെയ്തു.
ചര്‍ച്ച ചൊവാഴ്ചയും തുടരും. സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ ഫീസും പ്രവേശനവും സംബന്ധിച്ച് ചൊവാഴ്ചത്തെ ചര്‍ച്ചയില്‍ തീരുമാനമുണ്ടായേക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനം കൈകൊള്ളേണ്ടത്.
ത്രിതല ഫീസ് സമ്പ്രദായം നടപ്പിലാക്കാനുള്ള നിര്‍ദേശത്തില്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് നിശ്ചയിക്കാനാണ് പറയുന്നത്. ഇത് അനുസരിച്ച് സ്വാശ്രയ പ്രൊഫണല്‍ കോളജുകളില്‍ മൂന്ന് ലക്ഷത്തിലേറെ വാര്‍ഷിക വരുമാനമുള്ളവരുടെ മക്കളില്‍ നിന്ന് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന ഫീസായ 1.76 ലക്ഷത്തിന്റെ 75 ശതമാനം ഈടാക്കണം. 1.50 ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവരുടെ മക്കളില്‍ നിന്നും ഇപ്പോഴത്തെ ഫീസിന്റെ 50 ശതമാനവും 1.50 ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരുടെ മക്കളില്‍ നിന്നും ഇപ്പോഴത്തെ ഫീസിന്റെ 25 ശതമാനവും ഈടാക്കാനാണ് നിര്‍ദേശം.
എന്നാല്‍ ഒരു സ്ഥാപനത്തില്‍ ഒരേ കോഴ്സിന് വ്യത്യസ്ത ഫീസുകള്‍ ഈടാക്കാന്‍ പാടില്ലെന്ന് സുപ്രിം കോടതി വിധിയില്‍ പറയുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ത്രിതല ഫീസ് സമ്പ്രദായം പ്രായോഗികമാവുന്നതിന് തടസങ്ങളുണ്ട്. സര്‍ക്കാര്‍ കോളജുകളില്‍ ഈടാക്കുന്ന ഫീസ് മാത്രമേ സ്വാശ്രയ കോളജുകളിലെ മെറിറ്റ് സീറ്റിലും ഈടാക്കൂവെന്ന് സ്വാശ്രയ കോളജ് പ്രശ്നത്തില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്കിയിരുന്നതുമാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications