കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു
തിരുവനന്തപുരം: തുമ്പയില്‍ കടലില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
ഫിറോസ്, മുനീര്‍, അന്‍സില്‍ എന്നീ വിദ്യാര്‍ഥികളെയാണ് കാണാതായത്. ഇവരെ കടലില്‍ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടു.
കൊച്ചിയില്‍ നിന്ന് വിദഗ്ധ സംഘമെത്തി തിരച്ചില്‍ നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. കടലില്‍ പെട്ട ചില വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടിരുന്നു.
ഒരു ദിവസം പിന്നിട്ടും വിദ്യാര്‍ഥികളെ കണ്ടെത്താനാവാത്തതിനാല്‍ കടലിന്റെ നിയമം അനുസരിച്ച് മൂന്നാം ദിവസം മൃതദേഹം പൊന്തുന്നതിനായി കാത്തിരിക്കാമെന്ന നിലപാടിലാണ് ഇപ്പോള്‍ അധികൃതര്‍.












Click it and Unblock the Notifications