സെന്റ് തോമസ് പ്രതിമ പൊളിച്ചു
ചെന്നൈ: സെന്റ് തോമസ് മൗണ്ടില്‍ സെന്റ് തോമസിന്റെ അനുഗ്രഹം വാങ്ങാന്‍ ബ്രാഹ്മണര്‍ കാത്തുനില്ക്കുന്നതായ പ്രതിമകള്‍ പൊലീസ് പൊളിച്ചുനീക്കി.
ഈ പ്രതിമ ഒരു സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുകയാണെന്ന് പരാതി ലഭിച്ചതിനെതുടര്‍ന്നാണ് പ്രതിമ പൊളിച്ചുനീക്കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ക്രിസ്ത്യാനികളുടെ വിശുദ്ധപുണ്യവാളനായ സെന്റ് തോമസ് വിവിധ ജാതി, മത വിഭാഗങ്ങളെ ഉദ്ബോധിപ്പിക്കുന്നതായി സൂചിപ്പിക്കുന്ന പ്രതിമകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.
പൂണൂല്‍ അണിഞ്ഞ് സെന്റ് തോമസിന്റെ പ്രസംഗം കേട്ട് വണങ്ങി നില്ക്കുന്ന രണ്ട് ബ്രാഹ്മണരുടെ പ്രതിമകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇതാണ് പൊലീസ് പൊളിച്ചുനീക്കിയത്. ഇതിനെതിരെ ചെന്നൈയില്‍ പ്രതിഷേധം ഉയരുകയാണ്.












Click it and Unblock the Notifications