ജൈവസാങ്കേതികവിദ്യാ നയം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജൈവസാങ്കേതികവിദ്യാ നയം മുഖ്യമന്ത്രി എ. കെ. ആന്റണി പ്രഖ്യാപിച്ചു.
ജൈവസാങ്കേതികവിദ്യാ പാര്‍ക്കുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ജൂണ്‍ 20 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 100 കോടി രൂപയാണ് ജൈവസാങ്കേതികവിദ്യാ മേഖലയുടെ വികസനത്തിന് കണക്കാക്കിയിരിക്കുന്നത്.
ജൈവസാങ്കേതികവിദ്യാ ബോര്‍ഡും ജൈവസാങ്കേതികവിദ്യാ കമ്മിഷനും രൂപീകരിക്കും. മുഖ്യമന്ത്രിയായിരിക്കും ജൈവസാങ്കേതികവിദ്യാ ബോര്‍ഡിന്റെ ചെയര്‍മാന്‍. സംസ്ഥാന ശാസ്ത്ര സാങ്കേതിക കമ്മിഷന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റ് ജൈവസാങ്കേതികവിദ്യാ കമ്മിഷന്റ കണ്‍വീനറായിരിക്കും.
കാര്‍ഷിക ഉത്പന്നങ്ങളുടെ, പ്രത്യേകിച്ച് നാണ്യവിളകളായ റബര്‍, നാളികേരം, കാപ്പി, എന്നിവയുടെയും സമുദ്ര ഉത്പന്നങ്ങളുടെയും മേഖലയിലെ വികസനത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും. ആയുര്‍വേദം പോലുള്ള പരമ്പരാഗത വൈദ്യ സമ്പ്രദായങ്ങളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും.
പ്രധാന ഗവേഷണ ഇന്‍സ്റിറ്റ്യൂട്ടുകളായ രാജിവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയും ശ്രീചിത്ര ഇന്‍സ്റിറ്റ്യൂട്ടും ജൈവസാങ്കേതികവിദ്യാ മേഖലയിലെ വികസനത്തിന് മുന്‍കൈയെടുക്കും.












Click it and Unblock the Notifications