ബിജെപി: ആലപ്പുഴയില്‍ വഴക്ക്
ആലപ്പുഴ: പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് കാരണം ബി ജെ പിയുടെ ആലപ്പുഴ ജില്ലയിലെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് അനിശ്ചിതമായി നീണ്ടുപോവുന്നു.
എല്ലാ കമ്മിറ്റികളുടെയും പുതിയ പ്രസിഡന്റുമാരെ ഐക്യകണ്ഠേന തിരഞ്ഞെടുക്കുന്നതിന് ബി ജെ പി കേന്ദ്രനേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ്. പുതിയ പ്രസിഡന്റുമാരാണ് കമ്മിറ്റികളിലെ മറ്റ് ഭാരവാഹികളെ തീരുമാനിക്കുന്നത്.
എന്നാല്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതില്‍ അഭിപ്രായ സമന്വയമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ആഗസ്ത് 25ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന നേതൃത്വം.
മുന്‍ ജില്ലാപ്രസിഡന്റ് നെടുംതറ ഉണ്ണിക്കൃഷ്ണന്‍, ജില്ലാ സെക്രട്ടറി ഡി. കൃഷ്ണന്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് മാന്നാര്‍ സതീഷ് എന്നിവരാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിലുള്ളത്.
സ്ഥാനമൊഴിയുന്ന ജില്ലാ പ്രസിഡന്റ് കെ. എസ്. രാജന്‍ മൂലവീട്ടിലിന്റെ പിന്തുണ ഡി. കൃഷ്ണനുണ്ട്. ആര്‍ എസ് എസിന്റെ പ്രതിനിധിയായാണ് സതീഷ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിലുള്ളത്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കെ. എസ്. രാജന്‍ തന്റെ വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി പ്രസിഡന്റ് പദവി ഉപയോഗിച്ചുവെന്നും അതുകൊണ്ടുതന്നെ രാജന്‍ പിന്തുണക്കുന്നയാളെ പ്രസിഡന്റാക്കാന്‍ അനുവദിക്കില്ലെന്നുമാണ് എതിര്‍ ഗ്രൂപ്പുകളുടെ നിലപാട്.












Click it and Unblock the Notifications