Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍-സിപിഎം സഖ്യം കേരളത്തില്‍ പരീക്ഷിയ്ക്കൂ- ബിജെപി

കോഴിക്കോട്: ദേശീയതലത്തില്‍ രൂപപ്പെടുന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സഖ്യത്തിന്റെ ആദ്യപരീക്ഷണമാണ് എറണാകുളം ലോക്സഭാ തിരഞ്ഞെടുപ്പെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദേശീയതലത്തില്‍ ഒന്നിക്കുന്നതിന് കോണ്‍ഗ്രസും സി പി എമ്മും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എറണാകുളം ഉപതിരഞ്ഞെടുപ്പ് ഈ സഖ്യത്തിന്റെ ആദ്യത്തെ പരീക്ഷണമാവാം. കേരളത്തില്‍ ഈ വെല്ലുവിളിയെ നേരിടാന്‍ ബി ജെ പി ഒരുക്കമാണ്.

ചില സംസ്ഥാനങ്ങളില്‍ പരസ്പരം കലഹിച്ചും ദേശീയതലത്തില്‍ സഖ്യം രൂപീകരിക്കുമെന്ന് പറഞ്ഞും കോണ്‍ഗ്രസും സി പി എമ്മും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ്.

മാറാട് പ്രശ്നത്തില്‍ മുസ്ലിം സംഘടനകള്‍ സി ബി ഐ അന്വേഷണത്തോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയും പാണക്കാട് ശിഹാബ് തങ്ങളും ചേര്‍ന്നാണ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+