സ്വാശ്രയ ഫീസ്: ഉപസമിതിയെ നിയോഗിച്ചു
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ ഫീസ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു.
ആഗസ്ത് 20 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രിം കോടതി വിധിയില്‍ പറയുന്നതു പോലെ സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടയിലും മെറിറ്റ് ക്വാട്ടയിലും അമ്പത് ശതമാനം വീതം സീറ്റുകളില്‍ പ്രവേശനം നടത്തും. സപ്തംബര്‍ 30ന് മുമ്പ് പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശം പൂര്‍ത്തിയാക്കുമെന്നും അനിശ്ചിതത്വത്തിന് ഇടവരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള പി. കെ. കുഞ്ഞാലിക്കുട്ടിയാണ് മന്ത്രിസഭാ ഉപസമിതിയുടെ കണ്‍വീനര്‍. കെ. എം. മാണി, കെ. ശങ്കരനാരായണന്, പി. ശങ്കരന് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. ഫീസ് നിശ്ചയിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരുമായും സമിതി ചര്‍ച്ച നടത്തും. സ്വാശ്രയകോളജ് പ്രവേശനത്തിലെ ഇപ്പോഴത്തെ അനിശ്ചിതത്വം കണക്കിലെടുത്ത് ഉപസമിതിയുടെ ദൗത്യം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാവര്ക്കും സ്വീകാര്യമായ ഒരു ഫീസ് ഫോര്‍മുല നിശ്ചയിക്കാനാണ് സര്‍ക്കാര്‍ താത്പര്യപ്പെടുന്നത്. സ്വാശ്രയ മേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി ഒഴിവാക്കുന്നതിന് എല്ലാവരും സഹകരിക്കണം.
അടുത്ത വര്‍ഷത്തെ പ്രവേശനത്തിന് ഫീസും മറ്റ് മാര്‍ഗരേഖകളും നിശ്ചയിക്കുന്നതിന് സുപ്രിം കോടതി നിര്‍ദേശിച്ചതു പോലെ കമ്മിറ്റി രൂപീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഐ എ എസ് ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി നടത്താനും മന്ത്രിസഭ തീരുമാനിച്ചു. വ്യവസായ വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടറായ ജിജി തോംസണെ വ്യവസായ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications