കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ ക്രൈസ്തവര്‍ കൂടിവരുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: ചൈനയില്‍ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം 15 മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്ന് ചൈനയിലെ മതപ്രചാരകനായ ഫിലിപ് എല്‍. വിക്കെരി പറഞ്ഞു.

കോട്ടയം മാര്‍തോമ തിയോളജിക്കല്‍ സെമിനാരിയില്‍ ആഗോള മതത്തെ പറ്റി പ്രബോധനത്തിന് എത്തിയതായിരുന്നു ചൈനയില്‍ കഴിഞ്ഞ 25 വര്‍ഷമായി മതപ്രചാരം നടത്തുന്ന ഫിലിപ് എല്‍. വിക്കെരി.

മൂന്ന് കോടി ക്രൈസ്തവവിശ്വാസികളാണ് ഇപ്പോള്‍ ചൈനയിലുള്ളത്. ഇന്ത്യയിലെ ക്രൈസ്തവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ചൈനയിലെ ക്രൈസ്തവരുടെ എണ്ണം. ചൈനയിലെ സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ക്രൈസ്തവരുടെ എണ്ണം അവിടെ കൂടിവരികയാണ്.

ദിവസവും ഏഴോളം പള്ളികള്‍ ചൈനയില്‍ പണിയുന്നുണ്ട്. എല്ലാ ദിവസവും 25,000ഓളം പേര്‍ ക്രൈസ്തവവിശ്വാസമനുസരിച്ച് പ്രാര്‍ഥിക്കുന്നു.

ചൈനയില്‍ സഭക്ക് കൂടുതല്‍ ഐക്യമുണ്ട്. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി പെന്തക്കോസ്ത് സഭയുള്‍പ്പെടെയുള്ള വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പൊതുകാഴ്ചപാടാണുള്ളത്.

ചൈനയില്‍ ക്രൈസ്തവര്‍ വ്യാപകമായി ശിക്ഷിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തുവെന്ന വാര്‍ത്തകള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ചില വസ്തുതകളെ ഊതിവീര്‍പ്പിച്ചതിന്റെ ഫലമാണ്. ചില മാര്‍ഗരേഖകളും നിയന്ത്രണങ്ങളുമുണ്ടെങ്കിലും ചൈനാ സര്‍ക്കാര്‍ ക്രൈസ്തവര്‍ക്കെതിരല്ല. വിദേശ മതപ്രചാരകര്‍ക്ക് ചൈനയില്‍ അനുവാദമില്ലെങ്കിലും തന്നെ പോലുള്ള മതപ്രചാരകര്‍ ചൈനയില്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ മതപ്രചാരണം നടത്തുന്നുണ്ട്.

ചൈനയില്‍ ചില സഭകളെ ആരാധനക്ക് അനുവദിക്കുമ്പോള്‍ ചില സഭകള്‍ക്ക് ആരാധനക്ക് അനുവാദമില്ല. എല്ലാ സഭകള്‍ക്കും പ്രാര്‍ഥനക്ക് വേണ്ടിയുള്ള കൂടിച്ചേരല്‍, മതപ്രചാരണം, മതവിദ്യാഭ്യാസം എന്നിവക്ക് നിയന്ത്രണമുണ്ട്.

എന്നാല്‍ കമ്യൂണിസ്റ് ഭരണത്തിന്‍ കീഴില്‍ ക്രിസ്തുമതം അതിവേഗം ചൈനയില്‍ വളരുകയാണ്. 50 വര്‍ഷത്തെ കമ്യൂണിസ്റ് ഭരണക്കാലത്ത് ചൈനയിലെ ക്രൈസ്തവരുടെ എണ്ണം മൂന്ന് കോടിയിലേറെ വര്‍ധിച്ചു.

ആധുനീകരണം മിഷണറിമാര്‍ക്കും ചൈനയില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ചൈനയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കാനുള്ള മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും നാലാമത്തെ ശ്രമം വിജയിച്ചു.

1982ന് ശേഷമാണ് ക്രിസ്തുമതത്തിന്റെ വളര്‍ച്ചയില്‍ കാര്യമായ മാറ്റമുണ്ടായത്. ക്രൈസ്തവവിരുദ്ധ നീക്കങ്ങളൊന്നും ഇപ്പോള്‍ ചൈനയിലില്ലെന്ന് ഫിലിപ് എല്‍. വിക്കെരി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X