എറണാകുളം ഉപതിരഞ്ഞെടുപ്പ് സപ്തം.23ന്
ദില്ലി: എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സപ്തംബര്‍ 26ന് പകരം സപ്തംബര്‍ 23ന് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു.
ഭരണപരമായ കാരണങ്ങളാലാണ് തീയതി മാറ്റുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചതെങ്കിലും സപ്തംബര്‍ 26ന് മാതാ അമൃതാനന്ദമയിയുടെ അമ്പതാം ജന്മദിനാഘോഷ ചടങ്ങുകള്‍ കൊച്ചിയില്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് തീയതി മാറ്റിയതെന്നാണ് അറിയുന്നത്.
അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം വിപുലമായ പരിപാടികളോടെ നടക്കുന്ന ദിവസം വോട്ടെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്ന് അമൃതാനന്ദമയിയുടെ ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പങ്കെടുക്കുന്ന ചടങ്ങുകള്‍ നടക്കുമ്പോള്‍ ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്നിരിക്കെ ആ ദിവസം വോട്ടെടുപ്പ് നടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന അഭിപ്രായം സംസ്ഥാന സര്‍ക്കാരിനുമുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ അറിയിപ്പ് അനുസരിച്ച് ആഗസ്ത് 29ന് തിരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാവും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സപ്തംബര്‍ അഞ്ചാണ്. സപ്തംബര്‍ ഒമ്പതാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.












Click it and Unblock the Notifications