ഏഴ് ജില്ലകളില്‍ പുതിയ കളക്ടര്‍മാര്‍
തിരുവനന്തപുരം: ഏഴ് ജില്ലകളില്‍ പുതിയ കളക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കെ. എം. മുരളീധരന്‍ (തിരുവനന്തപുരം), മിനാജ് അല്ലം (കാസര്‍കോട്), രവീന്ദ്രകുമാര്‍ അഗര്‍വാള്‍ (പത്തനംതിട്ട), എം. ശിവശങ്കരന്‍ (മലപ്പുറം), കെ. സുരേഷ്കുമാര്‍ (വയനാട്), ശശിധരന്‍ ശ്രീനിവാസ് (കണ്ണൂര്‍), സഞ്ജീവ് കെ. (പാലക്കാട്) എന്നിവരാണ് പുതിയ കളക്ടര്‍മാര്‍.
കെ. അയ്യപ്പനെ ഫിഷറീസ് ഡയറക്ടറായും അനില്‍ സേവ്യറെ കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഡയറക്ടറായും എം. അനിരുദ്ധനെ സേല്‍സ് ടാക്സ് ജോയിന്റ് കമ്മിഷണറായും കെ. ഗോപാലനെ പ്ലാനിംഗ് ജോയിന്റ് സെക്രട്ടറിയായും കെ. കെ. വിജയകുമാറിനെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും എസ്. സുബയിയെ ഫിഷറീസ് സെക്രട്ടറിയായും നിയമിച്ചു.












Click it and Unblock the Notifications