Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയകൃഷ്ണന്‍വധം: വിധി നാളെ

തലശേരി: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്ററെ ക്ലാസ് മുറിയില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയ കേസില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് (ഫാസ്റ് ട്രാക്ക് സെക്കന്‍ഡ്) കെ.കെ. ചന്ദ്രദാസ് ഓഗസ്റ് 21 വ്യാഴാഴ്ച വിധി പറയും.

കണ്ണൂര്‍ മൊകേരി ഈസ്റ് യു.പി സ്കൂളിലെ ആറ് ബി ക്ലാസ് മുറിയില്‍ വച്ചായിരുന്നു കൊല. 1999 ഡിസംബര്‍ ഒന്നിന് രാവിലെ 10.40-നാണ് കേസിനാസ്പദമായ സംഭവം. ജയകൃഷ്ണന്‍ മാസ്റര്‍ കുട്ടികളെ കണക്ക് പഠിപ്പിച്ചുകൊണ്ടിരിയ്ക്കുമ്പോഴായിരുന്നു ആക്രമണം.

സി.പി.എം പ്രവര്‍ത്തകരായ അച്ചാറമ്പത്ത് പ്രദീപന്‍ (32), കുഞ്ഞിപ്പുനത്തില്‍ സുന്ദരന്‍ (40), നള്ളവീട്ടില്‍ ഷാജി (30), ചാത്തമ്പള്ളി ദിനേശ്ബാബു (29), ചെറുപട്ടമൂളിയില്‍ പറമ്പന്‍ രാജന്‍ (35), കഴുംങ്ങംവള്ളിപ്പൊയില്‍ കെ.കെ. അനില്‍കുമാര്‍ (32), പാളയം കണ്ടിയില്‍ സജീവന്‍ (30) എന്നിവരാണ് കേസിലെ പ്രതികള്‍. ഏഴാം പ്രതിയായ സജീവന്‍ വിചാരണക്കിടയില്‍ ആത്മഹത്യചെയ്തിരുന്നു.

2003 ജൂലൈ രണ്ടിനാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 151 പേരാണ് പ്രോസിക്യൂഷന്‍ സാക്ഷികളായിട്ടുണ്ടായിരുന്നത്. ഇതില്‍ വിദ്യാര്‍ഥികളടക്കം 30 പേരെയാണ് കോടതി മുമ്പാകെ വിസ്തരിച്ചത്. പ്രതിഭാഗത്തുനിന്നുള്ള നാല് സാക്ഷികളില്‍ രണ്ടുപേരെയും വിസ്തരിച്ചു. കേസില്‍ ഒന്നാം സാക്ഷി കൂറുമാറിയിരുന്നു.

ജയകൃഷ്ണന്റെ ക്ലാസിന്റെ തൊട്ടടുത്ത ക്ലാസിലെ അധ്യാപകനായിരുന്ന വിജയനായിരുന്നു ഒന്നാം സാക്ഷി.

കേസിന്റെ വിധി പറയുന്ന ദിവസം മറ്റ് പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിയ്ക്കാനായി കോടതി പരിസരത്തും കണ്ണൂരിലും കനത്ത സുരക്ഷാ സംവിധാനമാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+