Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷാംശമുണ്ടെങ്കില്‍ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയാംഗീകാരമുള്ള രണ്ട് ലബോട്ടറികളില്‍ നടത്തുന്ന പരിശോധന കൊക്ക കോളയില്‍ വിഷാംശമുണ്ടെന്ന് തെളിയിക്കുകയാണെങ്കില്‍ പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ആരോഗ്യവകുപ്പും നടത്തിയ പരിശോധനകള്‍ക്ക് പുറമെ സംസ്ഥാനത്തിന് പുറത്തുള്ള ദേശീയാംഗീകാരമുള്ള രണ്ട് ലബോട്ടറികളില്‍ പരിശോധനയ്ക്കായി കൊക്ക കോള സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ഈ ലബോട്ടറികളിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.

ആഗസ്ത് 20 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശീതളപാനീയങ്ങളുടെ കാര്യത്തില്‍ അവ ദേശീയാംഗീകാരമുള്ള രണ്ട് ലബോട്ടറികളില്‍ പരിശോധിക്കണമെന്ന സുപ്രിം കോടതി നിര്‍ദേശമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ശീതളപാനീയങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതുവരെ ഒരു സംസ്ഥാനത്തും അവയുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടിയിട്ടില്ല.

ആരോഗ്യത്തിന് ഹാനികരമായ അംശങ്ങള്‍ ശീതളപാനീയങ്ങളിലുണ്ടെങ്കില്‍ അവയ്ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ മതിയായ തെളിവുകളുണ്ടെങ്കിലേ നടപടി സ്വീകരിക്കാനാവൂ- മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+