കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഗ്ദാദില്‍ ചാവേര്‍ ആക്രമണം

  • By Staff
Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎന്‍ ആസ്ഥാനത്ത് നടന്ന ചാവേര്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഇറാഖിലെ യുഎന്‍ പ്രത്യേക പ്രതിനിധി സെര്‍ജിയോവിയേര ഡി മെല്ലോയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഐക്യരാഷ്ട്രസഭയുടെ എണ്ണയ്ക്ക് പകരം ഭക്ഷണം പദ്ധതിയുടെ ഇറാഖിലെ ഡയറക്ടര്‍ ബെനോണ്‍ സെവാനും സാരമായി പരിക്കേറ്റു. മൂന്നു നില കെട്ടിടത്തിന്റെ വലിയൊരു ഭാഗം തകര്‍ന്നു. കെട്ടിടത്തിന് പുറത്ത് നിര്‍ത്തിയ നിരവധി വാഹനങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ന്നു.

കിഴക്കന്‍ ബാഗ്ദാദില്‍ നേരത്തെ ഹോട്ടലായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഇപ്പോള്‍ യുഎന്‍ ആസ്ഥാനമന്ദിരമായി പ്രവര്‍ത്തിയ്ക്കുന്നത്. മുന്നൂറോളം ജീവനക്കാരാണ് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ജോലിചെയ്യുന്നത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ എത്രപേര്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നു എന്ന് കൃത്യമായ വിവരം ലഭിച്ചില്ല. സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കാണ് ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ചത്.

ആക്രമണത്തിന് പിന്നില്‍ അന്‍സാര്‍ അല്‍-ഇസ്ലാം എന്ന സംഘടനയാണെന്ന് കരുതുന്നു. ചാവേര്‍ ആക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അപലപിച്ചു. അധിനിവേശ സേനയ്ക്കെതിരെ ആക്രമണം ശക്തിപ്പെടുത്തുമെന്ന് ചില തീവ്രവാദി സംഘങ്ങള്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്കി.

ഇറാഖില്‍ യുഎസ്-ബ്രിട്ടീഷ് സേനയ്ക്കെതിരെ ആക്രമണം ശക്തിപ്പെടുകയാണ്. കഴിഞ്ഞ ദിവസം വടക്കന്‍ ഇറാഖിലെ കിര്‍കുക്ക് എണ്ണപ്പാടത്ത് നിന്ന് തുര്‍ക്കിയിലേക്കുള്ള പ്രധാന എണ്ണക്കുഴല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടിടത്ത് ബോംബ് വച്ച് തകര്‍ത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X