കോളകള്‍ വീണ്ടും പരിശോധിക്കണം: സിഎസ്ഇ
ദില്ലി: ശീതളപാനീയങ്ങളുടെ പഴയ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കണമന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ സുനിത നാരായണ്‍ ആവശ്യപ്പെട്ടു.
ഇപ്പോള്‍ അനുവദനീയമായ പരിധിയിലും കൂടുതല്‍ കീടനാശിനിയുടെ അംശം 12 ശീതളപാനീയങ്ങളില്‍ കണ്ടെത്തിയിട്ടില്ലെന്ന സര്‍ക്കാരിന്റെ പ്രസ്താവന വളരെ നിര്‍ഭാഗ്യകരമാണ്.
കോള കമ്പനികള്‍ പുതിയ കുപ്പികള്‍ വിപണിയിലിറക്കുന്നതിനെതിരെ സുനിത നാരായണ്‍ മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
ശീതളപാനീയങ്ങളിലെവൈള്ളം സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്റെ മാനദണ്ഡങ്ങള്‍ ഇന്ത്യയിലും നടപ്പിലാക്കുന്നത് പരിഗണിക്കുമെന്ന കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. സി എസ് ഇയും സര്‍ക്കാരും ശീതള പാനീയങ്ങളില്‍ കണ്ടെത്തിയ കീടനാശിനികളുടെ അംശം യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച പരിധിക്കും വളരെ മുകളിലാണ്.
കോള പ്രശ്നം അന്വേഷിക്കുന്നതിന് സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിച്ചത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് നീട്ടിക്കൊണ്ടുപോവാനേ സഹായിക്കൂ.
ഇത് പൊതുജനത്തിന്റെ ആരോഗ്യപ്രശ്നമാണെന്നും ഇതുവരെ ശീതള പാനീയ നിര്‍മാതാക്കളിന്മേല്‍ സര്‍ക്കാര്‍ വേണ്ട നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും സുനിത നാരായണ്‍ പറഞ്ഞു.












Click it and Unblock the Notifications