ശീതളപാനീയങ്ങളില്‍ വിഷാംശമില്ല: സുഷമ
ദില്ലി: കൊക്ക കോളയും പെപ്സിയും ഉള്‍പ്പെടെയുള്ള 12 ശീതളപാനീയങ്ങളില്‍ ഉയര്‍ന്ന തോതില്‍ കീടനാശിനി കലര്‍ന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി സുഷമാ സ്വരാജ് ലോക്സഭയെ അറിയിച്ചു.
സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ റിപ്പോര്‍ട്ടിലാണ് 12 ശീതളപാനീയങ്ങളില്‍ അമിതമായ തോതില്‍ കീടനാശിനിയുടെ അംശമുണ്ടെന്ന് ആരോപിച്ചിരുന്നത്.
ഇപ്പോള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് കൊക്ക കോളയും പെപ്സിയുമുള്‍പ്പെടെയുള്ള 12 ശീതളപാനീയങ്ങളില്‍ കീടനാശിനി അമിതമായി ഇല്ലെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കി. അതേ സമയം ശീതളപാനീയങ്ങളുടെ നിലവാരം സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്റെ വ്യവസ്ഥകള്‍ രാജ്യത്ത് നടപ്പിലാക്കുമെന്ന് സുഷമ അറിയിച്ചു.
12 ശീതളപാനീയങ്ങളില്‍ അമിതമായ അളവില്‍ കീടനാശിനി കലര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അന്വേഷിക്കുന്നതിന് സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു.












Click it and Unblock the Notifications