Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവധ നിരോധനം: ബില്‍ നീട്ടിവച്ചു

ദില്ലി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഗോവധ നിരോധന ബില്‍ ലോക്സഭയില്‍ അവതരിപ്പിയ്ക്കുന്നത് നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ബില്‍ സഭയില്‍ അവതരിപ്പിയ്ക്കുന്നതിന് മുമ്പ് വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്താനായി സര്‍വ കക്ഷി യോഗം വിളിയ്ക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെ തുടര്‍ന്നാണ് ബില്‍ അവതരണം നീട്ടി വച്ചത്.

ബില്‍ അവതരണ വേളയില്‍ ബഹളം ഉണ്ടായതിനെ തുടര്‍ന്ന് സഭ നിറുത്തി വച്ച് സ്പീക്കര്‍ ഭരണ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് ബില്‍ അവതരണം നീട്ടിവയ്ക്കാന്‍ തീരുമാനിച്ചത്.

ഗോവധ നിരോധനത്തെ ചൊല്ലി ലോക്സഭയില്‍ ബഹളം

ദില്ലി: ഗോവധ നിരോധന ബില്ല് അവതരണ വേളയില്‍ ലോക് സഭയില്‍ വന്‍ ബഹളം. ബില്‍ അവതരിപ്പിയ്ക്കാന്‍ സ്പീക്കര്‍ മനോഹര്‍ ജോഷി കൃഷി വകുപ്പ് മന്ത്രി രാജ് നാഥ് സിഹിനോട് അവശ്യപ്പെട്ടപ്പോള്‍ തന്നെ ബഹളം തുടങ്ങി.

സി പി എം അംഗം അനില്‍ ബാസുവാണ് ബഹളം തുടങ്ങിയത്. ബില്ലാണെന്ന് പറഞ്ഞ് പല അംഗങ്ങളും കടലാസുകള്‍ കീറി നടുത്തളത്തിലേയ്ക്ക് എറിഞ്ഞു.

ബഹളം അനിയന്ത്രിതമായതിനെ തുടര്‍ന്ന് സഭ പത്ത് മിനിട്ട് നിറുത്തി വച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+