Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിഷ്മ കപൂര്‍ വിവാഹിതയാവുന്നു

മുംബൈ: ബോളിവുഡ് നടി കരിഷ്മ കപൂര്‍ വിവാഹിതയാവുന്നു. ദില്ലിയിലെ വ്യവസായിയായ സഞ്ജയ് കപൂര്‍ ആണ് വരന്‍.

പരമ്പരാഗത രീതിയില്‍ മുംബൈയില്‍ വച്ച് രണ്ട് മാസത്തിനുള്ളില്‍ വിവാഹം നടക്കുമെന്ന് കരിഷ്മയുടെ അഛന്‍ രണ്‍ ധീര്‍ കപൂര്‍ പറഞ്ഞു. വിവാഹനിശ്ചയമില്ലെന്നും നേരിട്ട് വിവാഹം നടത്തുകയാണെന്നും രണ്‍ ധീര്‍ കപൂര്‍ അറിയിച്ചു.

വിവാഹ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ദസറയുടെ സമയത്ത് വിവാഹം നടത്താനാണ് ഉദ്ദേശിക്കുന്നത്. കരിഷ്മയും സഞ്ജയും തമ്മില്‍ നേരത്തെ പരിചയമുണ്ടെന്നും എന്നാല്‍ ഇത് രണ്ട് കുടുംബങ്ങളും ചേര്‍ന്ന് നിശ്ചയിച്ച വിവാഹമാണന്നും രണ്‍ ധീര്‍ പറഞ്ഞു.

Karishmaപ്രശസ്ത നടന്‍ രാജ് കപൂറിന്റെ മകനാണ് കരിഷ്മയുടെ അച്ഛന്‍ രണ്‍ ധീര്‍ കപൂര്‍.

അപ്പോളൊ ടയേഴ്സ് എന്ന വന്‍ കമ്പനിയുടെ സ്ഥാപകനായ അന്തരിച്ച റൗണക്ക് സിങ്ങിന്റെ ചെറുമകനാണ് വരന്‍ സഞ്ജയ് കപൂര്‍. സഞ്ചയ് കപൂറിന്റെ സഹോദരങ്ങളായ സുപര്‍ണ മോട്ട്വാനെ, മന്ദിര കപൂര്‍ എന്നിവര്‍ വളരെക്കാലമായി കരിഷ്മയുടെ കൂട്ടുകാരാണ്.

സോണ കോയ സ്റീയറിംഗ് എന്ന സ്ഥാപനത്തിന്റെ മാനേജിഗ് ഡയറക്ടറാണ് ഇപ്പോള്‍ സഞ്ജയ് സിങ്ങ്. ഇതിന് പുറമേ ലാ ഒഫിഷ്യല്‍ എന്ന ഫ്രഞ്ച് മാസികയുടെ ഇന്ത്യന്‍ പതിപ്പ് സഞ്ജയിന്റെ സ്വന്തമാണ്. സുപര്‍ണ മോട്ട്വാനെ ആണ് ഇതിന്റെ എഡിറ്റര്‍.

നേരത്തെ അമിതാഭ് ബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനുമായി കരിഷ്മയുടെ വിവാഹം നിശ്ചയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അമിതാഭിന്റെ 60-ാം ജന്മദിനാഘോഷ വേളയില്‍ ഇക്കാര്യം അറിയിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അഭിഷേകും കരിഷ്മയുമായുള്ളവിവാഹം വേണ്ടെന്നുവയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+