ആറ് ഛായാചിത്രങ്ങള്‍ കൂടി പാര്‍ലമെന്റില്‍
ദില്ലി: ബങ്കിം ചന്ദ്ര ചതോപാധ്യായ, കാസി നസ്റുല്‍ ഇസ്ലാം തുടങ്ങിയ ആറ് പേരുടെ ഛായാചിത്രങ്ങള്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയി അനാഛാദനം ചെയ്തു.
ഡോ. കെ. എം. മുന്‍ഷി, ബാബ കരക് സിംഗ്, ഡോ. ബി. പട്ടാഭി സീതാരാമയ്യ പന്തുലു, മാസ്റര്‍ താരസിംഗ് എന്നിവരുടേതാണ് അനാഛാദനം ചെയ്യപ്പെട്ട മറ്റ് ഛായാപടങ്ങള്‍.
ലോക്സഭാ സ്പീക്കര്‍ മനോഹര്‍ ജോഷി, പ്രതിപക്ഷ നേതാവ് സോണിയാഗാന്ധി, ഡെപ്യൂട്ടി സ്പീക്കര്‍ പി. എം. സെയ്ത്ദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബംഗാളി നോവലിസ്റും കവിയുമായ ബങ്കിം ചന്ദ്ര ചതോപാധ്യായയാണ് വന്ദേമാതരം രചിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയാണ് ചതോപാധ്യായയുടെ ഛായാചിത്രം സംഭാവന ചെയ്തത്.
വിപ്ലവകവിയായ കാസി നസ്റു ഇസ്ലാം ബംഗാളി കവിതയെ പ്രോജ്വലിപ്പിച്ച കവിയാണ്. സ്വാതന്ത്യ്രസമരസേനാനിയും ദേശീയ ഐക്യത്തിന്റെ പ്രചാരകനുമായിരുന്ന ബാബ കരക് സിംഗാണ് മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ സിക്കുകാര്‍ക്ക് പ്രചോദനമായത്.
സാമൂഹ്യ പരിഷ്കര്‍ത്താവും എഴുത്തുകാരനും സ്വാതന്ത്യ്രസമര സേനാനിയുമായ കെ. എം. മുന്‍ഷിയാണ് ഭാരതീയ വിദ്യാഭവന്‍ സ്ഥാപിച്ചത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ദക്ഷിണേന്ത്യയിലെ നേതാവായിരുന്നു പന്തുലു. പഞ്ചാബ് രൂപീകരിക്കുന്നതിന് വേണ്ടിയുള്ള പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു മാസ്റര്‍ താരാ സിംഗ്.












Click it and Unblock the Notifications