വിമാനയാത്രാക്കൂലി കുത്തനെ കൂട്ടി
തിരുവന്തപുരം: എയര്‍ ഇന്ത്യ ദുബായ്, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനനിരക്ക് കുത്തനെ കൂട്ടി.
തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള വണ്‍ വേ നിരക്ക് 12,970 രൂപയില്‍ നിന്ന് 18,825 രൂപയായി ഉയര്‍ത്തി. തിരുവനന്തപുരം-ദുബായി-തിരുവനന്തപുരം റൂട്ടിലെ റിട്ടേണ്‍ നിരക്ക് 21,130 രൂപയാണ്.
നാല് ദിവസം മുമ്പ് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനനിരക്ക് എയര്‍ ഇന്ത്യ കൂട്ടിയതിന് പിന്നാലെയാണ് വീണ്ടും ഈ വര്‍ധനവ് വരുത്തിയത്. 8000 രൂപയായിരുന്ന നിരക്കാണ് നാല് ദിവസം മുമ്പ് 12,970 രൂപയാക്കിയത്.
ഒരു എയര്‍ലൈനും ഇതുവരെ ഇത്ര വലിയ വര്‍ധനവ് നിരക്കില്‍ വരുത്തിയിട്ടില്ലെന്ന് കേരള അസോസിയേഷന്‍ ഒഫ് ട്രാവല്‍ ഏജന്റ്സ് പ്രസിഡന്റ് കെ. വി. മുരളീധരന്‍ പറഞ്ഞു. വിമാനയാത്രാക്കൂലി കുറയ്ക്കാന്‍ എയര്‍ ഇന്ത്യയില്‍ സമ്മര്‍ദം ചെലുത്തണമെന്ന് എ. കെ. ആന്റണിയോടും എം പിമാരും മുരളീധരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications