ആയുര്‍വേദത്തിന് കൂടുതല്‍ പ്രാധാന്യം വേണം
ആലുവ: ആയുര്‍വേദത്തിനും പരമ്പരാഗതമായ ഇന്ത്യന്‍ വൈദ്യരീതികള്‍ക്കും രാജ്യത്തെ സര്‍വകലാശാലകള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സഹമന്ത്രി ഡോ. വല്ലഭായ് കതിരി പറഞ്ഞു.
ഗവേഷണം രാജ്യത്തിന്റെ നവോത്ഥാനത്തിന് എന്ന വിഷയത്തില്‍ നടക്കുന്ന മൂന്ന് ദിവസത്തെ ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൈവസാങ്കേതികവിദ്യയിലെ വെല്ലുവിളികള്‍ നേരിടുന്നതിന് എല്ലാ സര്‍വകലാശാലകളും നടപടികള്‍ സ്വീകരിക്കണം. ഒരു ദേശീയ ഗവേഷണ നയം രൂപീകരിക്കണമെന്ന അഭിപ്രായം ദേശീയതലത്തില്‍ ഉയര്‍ന്നിട്ടുണ്ട്.
പുരാതന സര്‍വകലാശാലകളായ നളന്ദയുടെയും തക്ഷശിലകളുടെയും നേട്ടങ്ങള്‍ കൈവരിക്കാന്‍ സര്‍വകലാശാലകള്‍ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications