കോണ്‍- സിപിഎം സഖ്യം കേരളത്തില്‍ സാധ്യമല്ല

കൊച്ചി: ബി ജെ പിക്കെതിരെ സി പി എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ട സാഹചര്യം കേരളത്തിലില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

ദേശീയതലത്തിലുള്ള രാഷ്ട്രീയസ്ഥിതിയല്ല കേരളത്തിലും പശ്ചിമബംഗാളിലും ഉള്ളത്. ഈ രണ്ട് സംസ്ഥാനങ്ങളിലും ബി ജെ പിക്കെതിരായ കോണ്‍ഗ്രസ്-സിപിഎം ധാരണ സാധ്യമല്ല.

വാജ്പേയി സര്‍ക്കാരിന്റെ കൊച്ചനുജനെ പോലെയാണ് ആന്റണി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വര്‍ഗീയവാദത്തിനെതിരായ സി പി എം നിലപാടിനെ തുണക്കുന്ന ഒരു വിഭാഗം കോണ്‍ഗ്രസിലുണ്ട്.

കൃഷി, വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളിലെ ആന്റണി സര്‍ക്കാരിന്റെ നയങ്ങളോട് സി പി എമ്മിന് എതിര്‍പ്പുണ്ട്. എന്നാല്‍ അധികാരത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുക എന്ന താത്പര്യം മാത്രമുള്ള ആന്റണി ഒരു നയംമാറ്റത്തിനും തയ്യാറല്ല. സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെ കോണ്‍ഗ്രസ് സി പി എമ്മിന്റെ കാഴ്ചപാടുകളോട് യോജിക്കുമെന്നത് ഒരു സ്വപ്നം മാത്രമാണ്.

എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ ചിത്രം സപ്തംബര്‍ അഞ്ചോടെ വ്യക്തമാവും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിഷയമാവും- അച്യുതാന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+