തിരുവല്ലയില്‍ സി പി എം ആര്‍ എസ് എസ് സംഘട്ടനം
തിരുവല്ല: ഡി.വൈ.എഫ്.ഐക്കാരും ആര്‍.എസ്.എസുകാരും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ നാല് ആര്‍.എസ്.എസുകാര്‍ക്ക് പരിക്കേറ്റു.
പൊടിയാടി ചിറയില്‍ സുനില്‍ (25), ചിറയില്‍ കണ്ണന്‍ (25), കടപ്ര രതീഷ് ഭവനില്‍ രജിത് (26), മതില്‍ഭാഗം ചേരിയില്‍ ജയകൃഷ്ണന്‍ (21) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
സുനിലിന്റെ പരിക്ക് ഗുരുതരമാണ്. വലതുകൈക്കാണ് പരിക്ക്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് മൂന്ന് പേരും തിരുവല്ല താലൂക്ക് ആശുപത്രിയിലാണ്.
കാവുംഭാഗം ദേവസ്വംബോര്‍ഡ് സ്കൂളിലെ എ.ബി.വി.പി പ്രവര്‍ത്തകരുടെ രാഖി പൊട്ടിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
ഓഗസ്റ് 20 ബുധനാഴ്ച വൈകീട്ടായിരുന്നു സംഘട്ടനം. കാവുംഭാഗം കവലയില്‍വച്ചായിരുന്നു ഇത്. ബുധനാഴ്ച രാവിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ സ്കൂളില്‍ പഠിപ്പുമുടക്കിയശേഷം പ്രകടനമായി കാവുംഭാഗം ജംഗ്ഷനിലെത്തിയപ്പോള്‍ മുപ്പതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനക്കാര്‍ക്കുനേരേ അക്രമം നടത്തി.












Click it and Unblock the Notifications