Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എന്‍ഡിപി മലബാറില്‍ വേരാഴ്ത്തുന്നു

നീലേശ്വരം: വടക്കേ മലബാറില്‍ സി പി എമ്മും എസ് എന്‍ ഡി പിയും തമ്മിലുള്ള പോര് രൂക്ഷമാവുന്നു. സി പി എമ്മിലെ അതൃപ്തരായ ഒരു വിഭാഗം യുവജനങ്ങളെ തങ്ങളുടെ വരുതിയാലാക്കാനുള്ള ശ്രമത്തിലാണ് എസ് എന്‍ ഡി പി.

സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാത്തതില്‍ അസംതൃപ്തിയുള്ള ഒരു വിഭാഗം യുവാക്കളാണ് എസ് എന്‍ ഡി പിയിലേക്ക് ആകൃഷ്ടരാവുന്നത്. സി പി എമ്മിനെ പോലെ ചില സ്ഥാപനങ്ങള്‍ വടക്കേ മലബാറില്‍ തുടങ്ങിയ എസ് എന്‍ ഡി പി അവിടങ്ങളില്‍ ജോലി നല്‍കിയത് സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ ആളുകള്‍ക്കാണ്.

തളിപ്പറമ്പില്‍ എസ് എന്‍ ഡി പിയുടെ ഒരു ആശുപത്രിയും മടിക്കയിക്കടുത്തുള്ള കളിചണ്ടുക്കത്ത് ആര്‍ട്സ് ആന്റ് സയന്‍സ് കോളജും തുടങ്ങിയത് ഈയിടെയാണ്. മയ്യിലില്‍ ഒരു എഞ്ചിനീയറിംഗ് കോളജും കാഞ്ഞങ്ങാട്ട് ഒരു സി ബി എസ് ഇ സ്കൂളും തുടങ്ങുന്നതിന് എസ് എന്‍ ഡി പിക്ക് പദ്ധതിയുണ്ട്.

സി പി എമ്മിന് ആധിപത്യമുള്ള പ്രദേശങ്ങളിലാണ് എസ് എന്‍ ഡി പി ഈ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ വേരുപിടിക്കാന്‍ ഈ സ്ഥാപനങ്ങള്‍ തങ്ങളെ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് എസ് എന്‍ ഡി പി.

സി പി എമ്മില്‍ ജാതീയ വിവേചനം ആരോപിക്കുന്ന തിയ്യ സമുദായത്തില്‍ പെട്ട യുവാക്കളെ ആകര്‍ഷിക്കാന്‍ എസ് എന്‍ ഡി പിക്ക് കഴിയുന്നുണ്ട്. എസ് എന്‍ ഡി പിയുടെ കൊടി പിടിച്ച ജാഥയില്‍ പങ്കെടുക്കാന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഇപ്പോള്‍ തയ്യാറാവുന്നു. സി പി എം ആധിപത്യമുള്ള ബംഗളം, മടിക്കൈ, പലായി എന്നിവിടങ്ങളില്‍ എസ് എന്‍ ഡി പിയുടെ കൊടി ഉയരുന്നത് പാര്‍ട്ടി ഗ്രാമങ്ങളിലെ സംഘടനാ സമവാക്യങ്ങള്‍ മാറുന്നതിന്റെ സൂചനയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+