കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സെക്രട്ടറിയേറ്റ് യോഗം തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആഗസ്ത് 21 വ്യാഴാഴ്ച എ. കെ. ജി സെന്ററില്‍ തുടങ്ങി.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയ്ക്കെതിരായ നടപടിയെ കുറിച്ചായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ച. ഗോവിന്ദപിള്ളയ്ക്കെതിരെ സെക്രട്ടറിയേറ്റ് സ്വീകരിച്ച നടപടി അപര്യാപ്തമായി പോയിയെന്ന പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നടപടി വേണോ എന്നതിനെ പറ്റി ചര്‍ച്ച ചെയ്യുന്നത്.

അടുത്ത കേന്ദ്ര കമ്മിറ്റിക്ക് മുമ്പ് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് പോളിറ്റ് ബ്യൂറോ നിര്‍ദേശിച്ചിരുന്നു. ഭാഷാപോഷിണിക്ക് അനുവദിച്ച അഭിമുഖത്തിന്റെ പേരില്‍ ഗോവിന്ദപിള്ളയ്ക്കെതിരായ നടപടി പരസ്യമായ ശാസനയില്‍ ഒതുക്കിയത് കുറഞ്ഞുപോയി എന്നായിരുന്നു പിബിയുടെ അഭിപ്രായം.

പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിംഗിന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

എറണാകുളം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ സ്ഥാാനാര്‍ഥിയെ നിശ്ചയിക്കുന്നതു സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X