സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ 30ന് യോഗം
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിന് കെ പി സി സിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗം ആഗസ്ത് 30ന് തിരുവനന്തപുരത്ത് ചേരും.
കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി, കെ. കരുണാകരന്‍, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ എറണാകുളം ഡി സി സിയുടെ യോഗം ശനിയാഴ്ച ചേരുന്നുണ്ട്.
ഐ ഗ്രൂപ്പിന്റെ കൈയിലിരുന്ന സീറ്റെന്ന നിലയില്‍ കരുണാകര വിഭാഗം എറണാകുളം സീറ്റിന് അവകാശവാദമുന്നയിക്കും. കരുണാകരനെ സംബന്ധിച്ചിടത്തോളം എറണാകുളം സീറ്റ് നേടുകയും അവിടെ വിജയിക്കുകയും ചെയ്യുക എന്നത് പ്രസ്റീജ് പ്രശ്നമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടുമെന്നതിനാല്‍ ആന്റണിക്കും എറണാകുളം തിരഞ്ഞെടുപ്പ് പ്രധാനം തന്നെ.












Click it and Unblock the Notifications