പാക് തീവണ്ടി: പാന്‍ വ്യാപാരികള്‍ക്ക്് പ്രതീക്ഷ
ദില്ലി: ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള തീവണ്ടി ഗതാഗതം റദ്ദാക്കപ്പെട്ടത് പാന്‍ വ്യാപാരികളെ സാരമായി ബാധിച്ചു; കേരളത്തില്‍ നിന്ന് പാന്‍ കയറ്റി അയയ്ക്കുന്നവരെയും.
പാകിസ്ഥാനികള്‍ പൊതുവേ പാന്‍പ്രിയരാണ്. ഇന്ത്യയില്‍ നിന്നുള്ള, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള പാനിനോടാണ് അവര്‍ക്ക് താത്പര്യം. സംജോത എക്സ്പ്രസ് കൂടി സര്‍വീസ് നിര്‍ത്തലാക്കിയതോടെ കേരള പാന്‍ പാകിസ്ഥാനിലേക്ക് കയറ്റി അയക്കുന്നത് പൂര്‍ണമായും നിന്നു.
ഇപ്പോള്‍ കേരള പാന്‍ ശ്രീലങ്കയിലേക്കാണ് പോവുന്നത്. അവിടെ നിന്ന് പാന്‍ പാകിസ്ഥാനിലേക്ക് കയറ്റി അയയ്ക്കുന്നു.
ദില്ലിയിലെ പാന്‍ വ്യാപാരികളെ ഇന്ത്യാ-പാക് തീവണ്ടി ഗതാഗതം നിലച്ചത് സാരമായി ബാധിച്ചു. എഴുപത് ശതമാനം പാനും പാകിസ്ഥാനിലേക്ക് കയറ്റി അയയ്ക്കുകയാണ് അവര്‍ ചെയ്തിരുന്നത്.
തീവണ്ടി ഗതാഗതം വീണ്ടും പുന:സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതോടെ പാന്‍ വ്യാപാരികള്‍ക്ക് പ്രതീക്ഷ ഉണര്‍ന്നിട്ടുണ്ട്. തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കുന്നതോടെ പലര്‍ക്കും നഷ്ടപ്പെട്ട തൊഴില്‍ വീണ്ടും തിരിച്ചുകിട്ടും.












Click it and Unblock the Notifications