മള്‍ബറി ബുക്സ് ഉടമ അന്തരിച്ചു
കോഴിക്കോട്: മള്‍ബറി ബുക്സ് എന്ന പ്രസാധന സ്ഥാപനത്തിന്റെ ഉടമയും സാഹിത്യകാരനുമായ ഷെല്‍വി അന്തരിച്ചു.
ആത്മഹത്യ ആണെന്ന് സംശയമുണ്ട്. ഇതിന് കാരണം സാമ്പത്തിക പ്രശ്നങ്ങളാണെന്നും പുറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വാണിജ്യ താല്പര്യം മറന്ന് നല്ല എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റെ പ്രസാധന ശാല പുറത്തിറക്കിയിട്ടുണ്ട്. പല വിദേശ പുസ്തകങ്ങളും മലയാളത്തില്‍ പരിഭാഷ പ്പെടുത്തി പ്രസിദ്ധീകരിച്ച പാരമ്പര്യവും മള്‍ബറിയ്ക്കുണ്ട്.
മികച്ച എഴുത്തുകാരന്‍ കൂടി ആയിരുന്നു ഇദ്ദേഹം. കഥാകാരന്‍, കവി, നോവലിസ്റ് തുടങ്ങി എഴുത്തിന്റെ വിവിധ മേഖലയില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
1985 -ല്‍ മള്‍ബെറി തുടങ്ങിയത് ഡെയ്സി എന്ന സുഹൃത്തിന്റെ സഹകരണത്തോടെയാണ്. ഡെയ്സി പിന്നെ ഭാര്യയായി. ഒരു മകളുണ്ട് സുലാമിത. കോഴിക്കോടാണ് സ്ഥിരതാമസം.












Click it and Unblock the Notifications