കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ റാഗിംഗ്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മെഡിക്കല്‍ കോളെജ് ഹോസ്റലില്‍ ക്രൂരമായ റാംഗിംഗ് നടക്കുന്നതായി പരാതി ഉയര്‍ന്നു. റാഗിംഗ് വാര്‍ത്ത പുതുതായി കോളെജിലെത്തിയ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്.

ഇരുപതോളം വരുന്ന ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഒരു രാത്രി മുഴുവന്‍ റാംഗിംഗ് നീണ്ടുനിന്നത്രെ.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ വിലപിടിപ്പുള്ള പല സാധനങ്ങളും സീനിയര്‍ വിദ്യാര്‍ഥികള്‍ എടുത്തുകൊണ്ടുപോയെന്നും പരാതിയുണ്ട്. എന്നാല്‍ രേഖാമൂലം പ്രിന്‍സിപ്പലിന് പരാതി നല്‍കാന്‍ റാഗിംഗിന് ഇരയായ വിദ്യാര്‍ഥികള്‍ തയ്യാറായിട്ടില്ല. പീഡനം ഇനിയും തുടരുമെന്ന് ഭയന്നാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കാന്‍ മടിക്കുന്നത്.

അതേ സമയം രേഖാമൂലമുള്ള പരാതി ലഭിക്കാതെ നടപടിയെടുക്കാനാവില്ല എന്ന നിലപാടിലാണ് മെഡിക്കല്‍ കോളജ് അധികൃതര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X