Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗസ്ത് 22ന് സേവ് മാറാട് മാര്‍ച്ച്

കോഴിക്കോട്: ആഗസ്ത് 22 വെള്ളിയാഴ്ച ഹിന്ദു ഐക്യവേദി സേവ് മാറാട് മാര്‍ച്ച് നടത്തും.

മാറാട് കൂട്ടക്കൊല സംബന്ധിച്ച് സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തിന് ജനപിന്തുണ തേടുക എന്ന ലക്ഷ്യത്തോടെയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാറാട് കൂട്ടക്കൊലയെ കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തും. ആഗസ്ത് 30ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.

മാറാട് പ്രശ്നത്തില്‍ നടത്തുന്ന മൂന്നാം ഘട്ട പ്രക്ഷോഭമാണിത്. അടുത്ത ഘട്ടം പ്രക്ഷോഭം ആരംഭിക്കും വരെ തങ്ങള്‍ കാത്തിരിക്കാമെന്ന് അറിയിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു അനുകൂല പ്രതികരണവുമുണ്ടായിട്ടില്ല- കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+