ജൂറി അംഗങ്ങളുടെ എണ്ണം കുറയ്ക്കണം: ഷാജി
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് ചലച്ചിത്ര സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ആവശ്യപ്പെട്ടു.
ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റിംഗ് സെക്രട്ടറി പവന്‍ ചോപ്രക്ക് അയച്ച കത്തിലാണ് ഷാജി ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യന്‍ പനോരമയിലേക്ക് ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക പാനല്‍ രൂപീകരിക്കണമെന്നും അദ്ദേഹം കത്തില്‍ നിര്‍ദേശിച്ചു.
ചലച്ചിത്രരംഗത്തു നിന്നുള്ള കൂടുതല്‍ പ്രൊഫണലുകളെ ജൂറിയില്‍ ഉള്‍പ്പെടുത്തണം. ജൂറിയുടെ വലിപ്പമേറുന്നത് അവാര്‍ഡ് നിര്‍ണയം സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള ബാധിക്കുമെന്നതിനാല്‍ ജൂറി അംഗങ്ങളുടെ എണ്ണം 10 ആയി കുറയ്ക്കണം.
ജൂറിയിലെത്തുന്നവരില്‍ പലരും സിനിമാ രംഗത്തു നിന്നുള്ളവരല്ല. ചലച്ചിത്രനിര്‍മാണകലയുമായി പരിചയമില്ലാത്ത അംഗങ്ങള്‍ ഉള്‍പ്പെട്ട ജൂറിക്ക് വലിയ ചലച്ചിത്രകാരന്മാരുടെ സിനിമകളെ കുറിച്ച് തീര്‍പ്പ് കല്പിക്കുന്നത് ബുദ്ധിമുട്ടുണ്ടാവും.
സിനിമയുടെ നിലവാരം പരിഗണിച്ച് അവാര്‍ഡ് നല്‍കുന്നതിനേക്കാള്‍ എല്ലാ ഭാഷകളിലും വിഭാഗങ്ങളിലും അവാര്‍ഡ് വിതരണം ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇത് സിനിമക്ക് ഗുണം ചെയ്യില്ലെന്ന് ഷാജി പറഞ്ഞു.












Click it and Unblock the Notifications