Get Updates
Get notified of breaking news, exclusive insights, and must-see stories!

വീക്കെസി സ്ലിപണ്‍സ് ചെരിപ്പുകളിറക്കുന്നു

കോഴിക്കോട്: വീക്കെസി ഗ്രൂപ്പ് ഇറ്റലിയിലെ ഒട്ടോഗല്ലി ബിസിനാരോ എന്ന കമ്പനിയുമായി ചേര്‍ന്ന് മലപ്പുറത്ത് പുതിയ ചെരിപ്പ് നിര്‍മാണ ഫാക്ടറി തുടങ്ങുന്നു.

ആഗസ്ത് 24ന് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഫാക്ടറി മാനേജിംഗ് ഡയറക്ടര്‍ വി. അബ്ദുള്‍ റസാക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഫാക്ടറി ഉദ്ഘാടനം ചെയ്യും.

ദക്ഷിണേന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ഫാക്ടറിയാണ് ഇതെന്നും ഇന്ത്യയില്‍ ആഗ്രയില്‍ മാത്രമാണ് ഇത്തരം ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്നും അബ്ദുള്‍ റസാക്ക് പറഞ്ഞു.

ഒട്ടോഗല്ലിയുടെ നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ച് ഭാരം കുറഞ്ഞ സ്ലിപണ്‍സ് ചെരിപ്പുകളാണ് നിര്‍മിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചെരിപ്പ് കയറ്റി അയക്കും.

സ്ലിപണ്‍സ് ചെരിപ്പുകളുടെ വില 105 രൂപയായിരിക്കും. ഇറക്കുമതി ചെയ്യുന്ന സ്ലിപണ്‍സ് ചെരിപ്പുകളുടെ വില ഇപ്പോള്‍ 250 രൂപയാണ്. സ്ത്രീകള്‍ക്കുള്ള ചെരിപ്പിന്റെ വില 70 രൂപയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+