കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ: പരിഹാരത്തിന് പുതിയ നിര്‍ദേശം

  • By Staff
Google Oneindia Malayalam News

ചെന്നൈ: അയോധ്യാ പ്രശ്നം പരിഹരിക്കുന്നതിന് അഖിലേന്ത്യാ മുസ്ലിം മോര്‍ച്ച എന്ന സംഘടന പുതിയ നിര്‍ദേശം മുന്നോട്ടുവച്ചു.

ഹിന്ദു ദളിതുകള്‍ക്ക് ലഭ്യമായ ആനുകൂല്യങ്ങള്‍ മുസ്ലിം ദളിതുകള്‍ക്കും നല്‍കുന്നതിന്ഭരണഘടനയുടെ 341-ാം ആര്‍ട്ടിക്കിള്‍ കേന്ദ്രം ഭേദഗതി ചെയ്യുകയാണെങ്കില്‍ അയോധ്യയിലെ തര്‍ക്കപ്രദേശത്തിന്മേലുള്ള അവകാശവാദം മുസ്ലിങ്ങള്‍ ഉപേക്ഷിക്കണമെന്നതാണ് നിര്‍ദേശം.

അഖിലേന്ത്യാ മുസ്ലിം മോര്‍ച്ച പ്രസിഡന്റ് എം. ഇജാസ് അലി വാര്‍ത്താ സമ്മേളനത്തിലാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. ആഗസ്ത് 20ന് മോര്‍ച്ച നേതാക്കളോടൊപ്പം താന്‍ കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയെ കാണുമെന്ന് അലി അറിയിച്ചു. മോര്‍ച്ചയുടെ നിര്‍ദേശത്തോട് കാഞ്ചി ശങ്കരാചാര്യര്‍ക്ക് തുറന്ന സമീപനമാണുള്ളത്.

അയോധ്യാ പ്രശ്നം തീര്‍ക്കുന്നതില്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് താത്പര്യമില്ലെന്നും ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സംഘര്‍ഷം ചൂഷണം ചെയ്ത് നേട്ടമുണ്ടാക്കുകയാണ് ബോര്‍ഡ് ചെയ്യുന്നതെന്നും അലി പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് ദേശീയ സംവാദത്തിന് ശേഷം ബില്ലിന്റെ കരടുമായി മുന്നോട്ടുവരികയാണ് കേന്ദ്രം ചെയ്യേണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X